KeralaLatest News

ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് . ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തു. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി നല്‍കി. ജില്ലാ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ വീണ്ടും കെട്ടിടങ്ങള്‍ പുനര്‍നിമിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

read also : വീണ്ടും കനത്ത മഴ നാല് ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തത്കാലം നല്‍കില്ല എന്ന ഉത്തരവാണ് ചീഫ് സെക്രട്ടറി നല്‍കിയിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ ശാസ്ത്രീയമായ പഠനത്തിലൂടെ കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം മേഖലകളില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായ ആളുകള്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ മാപ്പിങ്ങ് നടത്തി നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button