സെപ്തംബര്‍ മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍. മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ വ്യാജമാണോ എന്നറിയാനുള്ള ‘എബൗട്ട് ദിസ് അക്കൗണ്ട്’ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഒരാളുടെ അക്കൗണ്ടിനെ കുറിച്ച് വ്യക്തമായി അറിയാന്‍ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍ ഫീച്ചര്‍ ലഭ്യമാകും.
ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ ഏത് രാജ്യത്തുള്ളവരാണെന്നും, ഇവര്‍ അക്കൗണ്ട് തുടങ്ങിയത് എന്നാണെന്നും ഈ ഫീച്ചറിലൂടെ അറിയാനാകും. കൂടാതെ ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ ഇത്ര തവണ പേരുമാറ്റിയിട്ടുണ്ടെന്നും അറിയാം. ഇതേ സമയം അക്കൗണ്ട് നിലവിലുണ്ടോ എന്നും ആരൊക്കെ അക്കഔണ്ട് പരിശോധിച്ചിട്ടുണ്ടെന്നും ഇതിലൂടെഅറിയാം.
ALSO READ:കോളേജ് വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക് : പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
Post Your Comments