Latest NewsIndia

ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കൈക്കൊണ്ട ശ്രദ്ധേയമായ തീരുമാനങ്ങൾ

ബിജെപി ഭരിക്കുന്ന 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുത്തു.

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നായകനാക്കി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തലയുയർത്തി നിൽക്കാൻ ആവശ്യമായതു സർക്കാർ ചെയ്തിരിക്കുന്നു, അതിന്റെ പ്രയോജനം കൈവരിക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യുകയെന്ന സന്ദേശമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രിമാർക്കു നൽകിയത്.

സ്വച്ഛ് ഭാരത് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം.സ്വയം തൊഴിൽ സംരംഭകർക്കും സാധാരണക്കാർക്കും വായ്പ നൽകാനുള്ള മുദ്രാ യോജന രാജ്യവ്യാപകമായി വൻവിജയമാണ്.എൻഡിഎ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള കർമപദ്ധതിക്കും ബിജെപി രൂപംനൽകും. ദരിദ്രരുടെ ഉന്നമനത്തിനുള്ള മുദ്ര യോജന, ഉജ്വല പദ്ധതികൾ, പിന്നാക്ക, പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമിട്ടു നടത്തിയ നിയമനിർമാണങ്ങൾ, പാർപ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ആരോഗ്യ പദ്ധതി എന്നിവ സർക്കാരിന്റെ ജനകീയാഭിമുഖ്യത്തിനു തെളിവാണെന്നു പാർട്ടി മുഖ്യമന്ത്രിമാരുടെ സമ്മേളനം വിലയിരുത്തി.

ദരിദ്ര കുടുംബങ്ങളിൽ പാചകവാതകമെത്തിക്കുന്നതിനുള്ള ഉജ്വല യോജന കോടിക്കണക്കിനു സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചു. എല്ലാ ഗ്രാമങ്ങളിലും അടിസ്ഥാനവികസനം ഉറപ്പാക്കുന്ന ഗ്രാമസ്വരാജ് പദ്ധതി നിർവഹണ ഘട്ടത്തിലാണ്. ഈവർഷം തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശ്, രാജ‌സ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പ്രചാരണ തന്ത്രങ്ങളുംചർച്ചാവിഷയമായി. ബിജെപി ഭരിക്കുന്ന 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button