ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ ഒന്‍പതു മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ മുന്നേറുന്നു. പുരുഷവിഭാഗം 800 മീറ്ററില്‍ മന്‍ജിത് സിങ്ങ് സ്വര്‍ണം നേടി. ഈയിനത്തില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് വെള്ളിയും ലഭിച്ചു. അതേസമയം ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ സെമിയില്‍ തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ പുരുഷ ടീം ചരിത്രമെഴുതി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ടേബിള്‍ ടെന്നിസ് മെഡലാണിത്. കുറാഷ് വനിതാ വിഭാഗത്തില്‍ (52 കിലോ) മാലപ്രഭാ യാദവിലൂടെ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു.
ഏഷ്യന്‍ ഗെയിംസ്; ദ്യുതി ചന്ദിന് സര്‍ക്കാര്‍ പാരിതോഷികം
മാലപ്രഭ സെമിയില്‍ തോറ്റപ്പോള്‍, ഇതേ വിഭാഗത്തില്‍ പിങ്കി ബല്‍ഹാര ഫൈനലില്‍ കടന്ന് കുറാഷില്‍ അടുത്ത മെഡലും ഉറപ്പാക്കി. മുഹമ്മദ് അനസ്, എം.ആര്‍. പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരുള്‍പ്പെട്ട 4 ഗുണം 400 മീറ്റര്‍ മിക്‌സ്ഡ് റിലേ ടീം, ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു, അമ്പെയ്ത്ത് കോംപൗണ്ട് ഇനത്തില്‍ പുരുഷ, വനിതാ ടീമുകള്‍, വനിതകളുടെ കുറാഷില്‍ (52 കിലോ) പിങ്കി ബല്‍ഹാര എന്നിവര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി.
ടേബിള്‍ ടെന്നീസില്‍ ചരിത്ര മെഡല്‍ സമ്മാനിച്ച പുരുഷ ടീം, വനിതാ വിഭാഗം കുറാഷില്‍ (52 കിലോ) മാലപ്രഭാ ജാദവ് എന്നിവര്‍ വെഹ്കലമെഡലണിഞ്ഞു. അതേസമയം, മിക്‌സഡ് റിലേ മല്‍സരത്തിനിടെ ഇന്ത്യയുടെ ഹിമാ ദാസ് ബാറ്റണ്‍ വാങ്ങുന്നത് ബഹ്‌റൈന്‍ താരം തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ബുധനാഴ്ച രാവിലെ വാദം കേള്‍ക്കും.
ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 88.06 മീറ്റര്‍ ദൂരമെറിഞ്ഞാണ് സ്വര്‍ണനേട്ടം. തന്റെ തന്നെ പേരിലുള്ള ദേശിയ റെക്കോര്‍ഡ് നീരജ് തിരുത്തി. കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജ് സ്വര്‍ണം നേടിയിരുന്നു.വനിത ലോങ്ജംപില്‍ മലയാളി താരം വി.നീനയ്ക്ക് വെള്ളി ലഭിച്ചു. 6.51 മീറ്റര്‍ ദൂരം താണ്ടിയാണ് നീനയുടെ മെഡല്‍നേട്ടം. മൊത്തം ഒന്‍പതു സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 50 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.
Post Your Comments