2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് നിര്‍ണായക കമ്മിറ്റികള്‍ കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഒമ്പതംഗ കോര്‍ കമ്മിറ്റിയും കോണ്‍ഗ്രസ് രൂപീകരിച്ചു. ഒമ്പതംഗം കോര്‍ കമ്മിറ്റിയില്‍ എകെ ആന്റണിയ്ക്കൊപ്പം കെസി വേണുഗോപാലും ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് രവിശങ്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രളയത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും വിദേശസഹായ വിവാദത്തിനുമിടയില്‍ മുങ്ങിപ്പോയ ഒരു പ്രധാന വാര്‍ത്ത- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി പുന:സംഘടിപ്പിച്ചു. ആന്റണി, ഗുലാംനബി ആസാദ്, ചിദംബരം, അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയറാം രമേഷ് എന്നീ മഹാമല്ലന്മാര്ക്കൊപ്പം രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നീ യുവതുര്‍ക്കികളെയും ഉള്‍പ്പെടുത്തി.
ആലപ്പുഴയില്‍ നിന്നുളള ലോക്സഭാംഗവും കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗവുമാണ് വേണുഗോപാല്‍.
കെ കരുണാകരന്റെ അത്യുത്തമ ശിഷ്യനായി രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ച വേണു അധികം വൈകാതെ ലീഡറെ തളളിപ്പറഞ്ഞു തിരുത്തല്‍വാദിയായി. പയ്യന്നൂരു നിന്ന് തട്ടകം ആലപ്പുഴയ്ക്കു മാറ്റി. എംഎല്‍എയായി, മന്ത്രിയായി, എംപിയായി, കേന്ദ്ര സഹമന്ത്രിയായി.
പെരുന്നത്തമ്പുരാന്റെ കണ്ണിലുണ്ണിയായി. അതുകൊണ്ട് കണിച്ചുകുളങ്ങര മുതലാളിയുടെ മുഖ്യശത്രുവായി. സരിതയുടെ സ്മാര്‍ത്ത വിചാരത്തില്‍ അസാരം ദുഷ്പേരുണ്ടായി എങ്കിലും അതൊക്കെ പുല്ലുപോലെ അതിജീവിച്ചു.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതോടെ വേണുഗോപാലിന്റെ ഭാഗ്യനക്ഷത്രം പിന്നെയും തെളിഞ്ഞു. ഇനി പിടിച്ചാല്‍ കിട്ടില്ല. വെച്ചടി കയറ്റമാണ്. 2019ല്‍ കോണ്‍ഗ്രസിനും രാഹുലിനുമൊപ്പം വേണുവും തിരിച്ചുവരും. തീര്‍ച്ച.
സരിതയുടെ സ്മാര്‍ത്ത വിചാരത്തില്‍ അസാരം ദുഷ്പേരുണ്ടായി എങ്കിലും അതൊക്കെ പുല്ലുപോലെ അതിജീവിച്ചു രിഹാസവുമായി അഡ്വ.ജയശങ്കര്‍
Post Your Comments