കൊച്ചി: പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന ക്യാമ്പിൽ കഴിയുന്നവര്‍ക്കായി വിദേശത്ത് നിന്നെത്തിച്ച വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ച് എട്ട് വനിതാ പൊലീസുകാര്‍. സംഭവം സിസി ടിവി ക്യാമറയില്‍ പതിഞ്ഞതോടെ വനിതാ പൊലീസുകാര്‍ പെട്ടുപോയി. കൊച്ചി നഗരത്തിലെ സ്റ്റേഷനുകളില്‍ ഒന്നിലാണ് അടിച്ചുമാറ്റല്‍ നാടകം ക്യമാറയില്‍ കുടുങ്ങി പൊളിഞ്ഞത്.എന്നാല്‍ സംഭവം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനായി വിദേശത്ത് നിന്ന് കണ്ടെയ്നര്‍ വഴിയാണ് വസ്ത്രങ്ങള്‍ എത്തിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്നെത്തിച്ച വസ്ത്രങ്ങള്‍ തരംതിരിക്കാനുള്ള ചുമതല ഈ എട്ട് പൊലീസ് ഉദ്യോഗസ്ഥകള്ക്കായിരുന്നു. ഇതിനിടെയാണ് വനിതാ പൊലീസുകാര്‍ ചില വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്തിയത്. സംഭവം പുറത്തായതോടെ വീട്ടിലേക്ക് കൊണ്ടുപോയ വസ്ത്രങ്ങള്‍ പൊലീസ് തിരിച്ചെത്തിച്ചു.
വിഷയം സംബന്ധിച്ച് ഇതുവരെ കേസുകളൊന്നും വന്നിട്ടില്ല. ക്യാംപുകളില്‍ നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുപോലെയുള്ള മറ്റു ചില സംഭവങ്ങളിൽ വയനാടുള്ള മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ റിമാന്‍ഡിലാണ്.
Post Your Comments