തിരുവനന്തപുരം: കേരളത്തെയാകെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ ദുരന്തത്തിൽ നിന്ന് കരകയറുകയാണ് കേരളം. ദേശിയ അന്താരാഷ്ട്ര തലത്തിൽ സഹായങ്ങൾ കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുമ്പോഴും ചിലർ സ്വന്തം കീശ വീർപ്പിക്കാനുള്ള ശ്രമത്തിലാണ്.
കൊച്ചിയിൽ ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ ഒരു പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാന്‍ ഈ സീനിയര്‍ വനിതാ പോലീസ് ഓഫീസറെയാണ് ഏല്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ പാക്കിംഗ് നടക്കുന്നതിനിടെ പോലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ബന്ധുക്കളുടെ കാറിൽ സാധനങ്ങൾ കടത്തുകയായിരുന്നു. പോലീസ് സ്‌റ്റേഷനു മുന്നി സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നാമതും സംഭാവന നല്‍കി വി.എം സുധീരന്‍
ഇടുക്കിയില്‍ ഭരണകക്ഷിയിലെ എം എൽ എ തമിഴ്‌നാട്ടില്‍ നിന്നു വന്ന സാധനങ്ങള്‍ വണ്ടി തടഞ്ഞു നിര്‍ത്തി സ്വന്തം പാര്‍ട്ടി ഓഫീസിലേക്കു കടത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ വൻ വിവാദമായിരുന്നു.
Post Your Comments