മലപ്പുറം : മലപ്പുറം മേലാറ്റൂരില്‍ പിതാവിന്റെ സഹോദരന്‍ ഒമ്പതുവയസുകാരനെ കടലുണ്ടി പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഇതുവരെയായിട്ടും മൃതദേഹം ലഭിച്ചില്ല. കുട്ടിയെ ആനക്കയം പാലത്തില്‍നിന്നു താഴേക്കു വലിച്ചെറിഞ്ഞുവെന്ന മൊഴി ലഭിച്ചയുടനെ പാലത്തിന്റെ പരിസരങ്ങളിലെല്ലാം തിരച്ചില്‍ ആരംഭിച്ചതാണ്. ഒഴുക്കും വെളളവും കൂടുതലായതുകൊണ്ടു മുങ്ങല്‍ വിദഗ്ധര്‍ക്കു പോലും പുഴയില്‍ ഇറങ്ങി തിരയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ വെളളത്തില്‍ ഇറക്കുന്ന ക്യാമറകളുടെ സഹായത്തോടെ ചിത്രങ്ങള്‍ പകര്‍ത്തി പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വെളളത്തില്‍ ചെളിയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങളിലും ക്യാമറ ഉപയോഗിച്ചു പരിശോധന നടത്താനാകും. തടയണകളുടെ സംശയമുള്ള ഭാഗങ്ങളിലും കുത്തൊഴുക്കുളള സ്ഥലങ്ങളിലുമാണ് ആദ്യം പരിശോധന നടത്തുക.
വെളളപ്പൊക്കമുണ്ടായപ്പോള്‍ പുഴയില്‍നിന്നു വെളളം കയറിയ സ്ഥലങ്ങളിലെല്ലാം ഇതിനകം തിരച്ചില്‍ നടത്തിയിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും ട്രോമ കെയര്‍ വൊളന്റിയര്‍മാരും നാട്ടുകാരുമെല്ലാം ചേര്‍ന്നാണു തിരച്ചില്‍. മല്‍സ്യത്തൊഴിലാളികളോടു കൂടി തിരച്ചിലില്‍ സഹായിക്കണമെന്നു പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Read Also : ഷഹിന്‍ പുഴയില്‍ മുങ്ങിത്താഴുന്നത് വരെ നോക്കിനിന്നു
ആനക്കയം പാലത്തില്‍നിന്നു കടലുണ്ടിപ്പുഴയിലേക്കു വലിച്ചെറിഞ്ഞ ഒന്‍പതു വയസുകാരനെ കണ്ടെത്താന്‍ ക്യാമറയുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിക്കും. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ കൂടി തിരച്ചില്‍ നടത്താനാണു തീരുമാനം. പ്രളയത്തിനിടെ മൃതദേഹം കടലിലെത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. മുഹമ്മദ് ഷഹീനെ കാണാതായ സംഭവത്തില്‍ പിതൃ സഹോദരന്‍ എടയാറ്റൂര്‍ മക്കരത്തൊടി മുഹമ്മദ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
Post Your Comments