Latest NewsKerala

മുസ്ലിംലീഗ് ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ കണ്ട് പൊലീസും ജനങ്ങളും ഞെട്ടി

 

കണ്ണൂര്‍: മുസ്ലിംലീഗ് ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ കണ്ട് പൊലീസും ജനങ്ങളും ഞെട്ടി . ഇരിട്ടിയിലെ പഴയ ബസ്റ്റാന്‍ഡിലെ മുസ്ലിംലീഗ് ഓഫീസില്‍ നിന്നാണ് ബോംബുകളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തത്. മൂന്ന് ബോംബുകള്‍, മൂന്ന് വടിവാളുകള്‍, ആറ് ഇരുമ്പ് ദണ്ഡുകള്‍, രണ്ട് മരദണ്ഡുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഉച്ചയ്ക്ക് ഈ കെട്ടിടത്തിന്റെ സമീപം ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള പരിശോധനയിലാണ് ബോംബുകളും ആയുധങ്ങളും ലഭിച്ചത്. ഉച്ചയ്ക്കുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് കാറുകള്‍ക്ക് കേടുപാട് പറ്റി

read also : സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന മുത്തലാഖ് ബില്ലിനെതിരെ മുസ്ലിംലീഗ് : പുരുഷന്‍മാര്‍ക്ക് ഇത്തരം ശിക്ഷാനടപടികള്‍ അപ്രായോഗികം

മുസ്ലിം ലീഗ് പേരാവൂര്‍ മണ്ഡലം ഓഫീസിന്റെ നാലാംനിലയിലുള്ള കോണ്‍ഫറന്‍സ് ഹാളിലാണ് സ്‌ഫോടനം നടന്നത്. മൂന്നാംനിലയിലാണ് ലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രണ്ടാംനിലയില്‍ ബ്രിട്ടീഷ് അക്കാദമി,ഒന്നാംനിലയില്‍ സ്വര്‍ണ്ണാഭരണശാല എന്നിവയുമാണ് പ്രവര്‍ത്തിച്ചിരുന്നത്. അക്കാദമിയിലെ കുട്ടികളും സ്വര്‍ണക്കടയിലെ ജീവനക്കാരുമെല്ലാം ശബ്ദം കേട്ട് ഇറങ്ങിയോടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button