ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. വനിതകളുടെ അമ്പെയ്ത്ത് കോമ്പൗട്ട് മത്സരത്തിലാണ് ഇന്ത്യന്‍ ടീം വെള്ളി നേടിയത്. ഫൈനലില്‍ കൊറിയയോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെള്ളി സ്വന്തമാക്കിയത്. സ്കോർ നില കൊറിയ-231, ഇന്ത്യ-228.
ആദ്യ സെറ്റില്‍ ഇന്ത്യ 59 പോയിന്റ് നേടി ലീഡ് ചെയ്തുവെങ്കിലും രണ്ടാം സെറ്റില്‍ 58 പോയിന്റ് നേടി കൊറിയ മുന്നിൽ നിന്നു. മൂന്നാം സെറ്റില്‍ ഇരു ടീമുകളും 58 പോയിന്റ് വീതം നേടി. അവസാന സെറ്റില്‍ ഇന്ത്യ 55 പോയിന്റ് നേടിയപ്പോൾ 58 പോയിന്റ് നേടി ഇന്ത്യയെ പിന്നിലാക്കി കൊറിയ സ്വർണ്ണം കരസ്ഥമാക്കി.
Also Read : ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചലില്‍ ഇന്ത്യയ്ക്ക് വെങ്കലം; ഇന്ത്യയുടെ മെഡല്‍ നില ഇങ്ങനെ
Post Your Comments