ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചലില്‍ ഇന്ത്യയ്ക്ക് വെങ്കലം. രണ്ട് വെങ്കലമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമായിരിക്കുന്നത്. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങുമാണ് വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം ഇരുപതായി.
Also Read : ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ടിന്റു ലൂക്ക മത്സരിക്കില്ല; അമ്പരപ്പോടെ കായികലോകം
സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ 7.18.76 സെക്കന്‍ഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. തുഴച്ചിലില്‍ കൊറിയയുടെ ഹ്യുന്‍സു പാര്‍ക്ക് സ്വര്‍ണവും ഹോംഗ്കോങ്ങിന്റെ ചുന്‍ ഗുന്‍ ചിയു വെള്ളിയും സ്വന്തമാക്കി.
Post Your Comments