ArticleKerala

ലോകത്തിന് മാതൃകയായ മനുഷ്യത്വം കൊണ്ട് അതിജീവിച്ച പ്രളയത്തിന് ശേഷം നമ്മെ വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതും

ലോകത്തിന് മാതൃകയാകുന്ന ഒത്തൊരുമയും കരുതലും കാരുണ്യവും കൊണ്ട് ഒരു മഹാപ്രളയത്തെ അതിജീവിച്ചിരിക്കുകയാണ് കേരളം. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന് മുന്നില്‍ അന്ധാളിച്ച് നില്‍ക്കാതെ കരളുറപ്പോടെ കൈകള്‍കോര്‍ത്ത് അസാധാരണമായ ഇച്ഛാശക്തികൊണ്ട് അതിനെ അതിജീവിച്ച കേരളത്തിന്റെ ഖ്യാതി കടലും കടന്ന് പരക്കുന്നു. പക്ഷേ രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും ആദര്‍ശങ്ങള്‍ക്കുമെല്ലാം അപ്പുറം അവന്‍ കാട്ടിയ ആ ഒത്തൊരുമ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നടിയുന്ന ദയനീയക്കാഴ്ച്ചയാണിപ്പോള്‍.

അതേ, പ്രളയശേഷം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പരസ്പരം ചെളിവാരിയെറിഞ്ഞുള്ള അവകാശവാദങ്ങള്‍ക്കും കീഴ്പ്പെട്ട് കേരളം അതിന്റെ പഴയ സ്വഭാവത്തിലേക്ക് മടങ്ങിപ്പോയ്ക്കൊണ്ടിരിക്കുകയാണ്. സംഹാരഭാവത്തോടെ കുതിച്ചുപാഞ്ഞെത്തിയ പ്രളയമുഖത്ത് മനുഷ്യന്റെ മനുഷ്യത്വം എന്ന ഗുണം പ്രളയജലത്തെയും കരകവിഞ്ഞ് ഒഴുക്കിപ്പരക്കുകയായിരുന്നു.

Read Also: പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ട് കലാഭവന്‍ മണിയുടെ സഹോദരന്റെ കുടുംബം

എന്നാല്‍ സ്ഥിതി ശാന്തമായപ്പോള്‍ നിമിഷം കൊണ്ട് അതൊക്കെ വിസ്മരിച്ച് രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും മതത്തിന്റെയുമെല്ലാം കല്ലിച്ച പുറന്തോടുകളണിഞ്ഞ് അവനവന്‍വാദങ്ങളിലേക്ക് മലയാളി മടങ്ങിപ്പോകുന്നു.

പ്രതിപക്ഷപാര്‍ട്ടികള്‍ ഭരണപക്ഷത്തേയും ഭരണപക്ഷം കേന്ദ്രത്തെയും കുറ്റപ്പെടുത്തി മുന്നേറുമ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തങ്ങള്‍ വിസ്മരിക്കപ്പെടരുത്. കരുതലും കാര്യക്ഷമതയും മുന്‍നിര്‍ത്തി പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ഒന്നോ രണ്ടോ അല്ലെന്ന ഓര്‍മ്മയില്‍ വിമര്‍ശിച്ചും അവഹേളിച്ചും സമയം കളയാതെ പ്രളയം തട്ടിത്തെറിപ്പിച്ചതൊക്കെ പുനസ്ഥാപിക്കാനുള്ള ഇച്ഛാശക്തി ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉണ്ടായേതീരു.

Read also: ദുരിതപ്രദേശത്ത് കുടിവെള്ളം നൽകാതിരുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

സുനാമി ദുരന്തം വലിയൊരു പാഠമായി കണ്‍മുന്നില്‍ കണ്ടവരാണ് നാം. കോടിക്കണക്കിന് രൂപയുടെ സഹായം ലഭിച്ചിട്ടും സുനാമിയില്‍ വീടും കുടിയും നഷ്ടമായവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നത് മാസങ്ങളോളമാണ്. ശുദ്ധജലവും അടിസ്ഥാനസൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെടേണ്ടിവന്ന അവരുടെ ദുരിത ജീവിതം ഇനി ആവര്‍ത്തിക്കപ്പെടില്ലെന്ന ദൃഡനിശ്ചയം സര്‍ക്കാരിനുണ്ടാകണം.

flood

കേന്ദ്രം എത്ര തന്നു, വിദേശരാജ്യങ്ങള്‍ എത്ര വാഗ്ദാനം ചെയ്തു തുടങ്ങിയ കാര്യങ്ങളില്‍ കണക്കും വിമര്‍ശനവും നടത്തി നല്ലതും ചീത്തയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് അപ്പുറം പ്രളയക്കെടുതിയെ നേരിടാന്‍ കാട്ടിയ മനസ്ഥൈര്യവും കൂട്ടായ്മയുമാണ് ഇനിയും വേണ്ടത്. യുഎഇ വാഗ്ദാനം ചെയ്ത തുക വാങ്ങുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഇനിയും കൃത്യത വന്നിട്ടില്ലെന്നിരിക്കെ യഥാര്‍ത്ഥ പ്രശ്നം മറന്ന് ആ വിഷയത്തില്‍ മാത്രം ഊന്നിയുള്ള അനാവശ്യവിവാദങ്ങള്‍ ഒഴിവേക്കണ്ടത് തന്നെയാണ്. അതുപോലെ തന്നെ ദുരന്തത്തില്‍ നിന്ന് കര കയറാന്‍ കേന്ദ്രം എത്രത്തോളം സഹായിക്കും എന്നതിലും അന്തിമമായ ചിത്രം ആയില്ലെന്നിരിക്കെ കേന്ദ്രസര്‍ക്കാരിനെയും തത്കാലം വെറുതേ വിടേണ്ടിയിരിക്കുന്നു.

Read also: കോടികൾ വാങ്ങുന്നവരെ ആരെയും ദുരിത സമയത്ത് കണ്ടില്ല ; താരങ്ങളെ രൂക്ഷമായി വിമർശിച്ച് ഗണേഷ്

കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസിലാക്കി പ്രതികരിക്കുക എന്ന സാമാന്യബോധം ഇല്ലാത്തതിന്റെ പേരിലാണ് മലയാളി എന്നും അപഹാസ്യരാകുന്നത്. അതിബൗദ്ധികതയുടെ പേരില്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം വളച്ചൊടിച്ച് വിധിയെഴുതുന്ന ഒരു വിഭാഗം കേരളത്തില്‍ എന്നും സജീവമാണ്. രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ഒട്ടേറ വിഷയങ്ങളില്‍ ഇവരുടെ അനാവശ്യ ഇടപടെലുകളുണ്ടാകാറുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ പ്രളയക്കെടുതിയും ഇക്കൂട്ടര്‍ സജീവമായി തന്നെയുണ്ട്.

floods

ഇവരുടെ അജണ്ടയില്‍ തല വച്ച് ഞാന്‍ എന്നും നീ എന്നും പരസ്പരം വിരല്‍ ചൂണ്ടി പാാഴാക്കാനുള്ളതല്ല നിലവിലെ സാഹചര്യമെന്നെങ്കിലും എല്ലാവരും ഓര്‍ക്കുക. എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കും അപ്പുറം ദുരിതമുഖത്തെ പച്ചയായ മനുഷ്യജീവിതങ്ങള്‍ മാത്രം കാണുക. അവരുടെ ഹൃദയത്തിലെ തീച്ചൂടിന് അല്‍പ്പം ശമനമേകാന്‍ അവനവനാല്‍ കഴിയുന്നത് ചെയ്യുക. പല തുള്ളി പെരുവെള്ളമാകുമ്പോള്‍ അതിന് മുന്നില്‍ കേരളമണ്ണിലെ പ്രളയപ്പാടുകള്‍ ഇനി കാണാനാകാത്തവിധം മാഞ്ഞുപോകുമെന്നറിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button