പ്രളയത്തിൽ മുങ്ങിത്താഴ്ന്നു വന്ന ജനങ്ങളെ സഹായിക്കാൻ മലയാള സിനിമ താരങ്ങളെ ആരെയും കാണാൻ ഇല്ലെന്ന വിമർശനവുമായി ഗണേഷ് കുമാർ. ഒരു സിനിമക്ക് ഒന്നും രണ്ടും കോടി വാങ്ങുന്നവരെ ദുരിത സമയത്ത് കണ്ടില്ലെന്നും ഒരു കട ഉദ്‌ഘാടനം ചെയ്യാൻ പോലും 30 ലക്ഷം വാങ്ങുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശ് ഒന്നും നൽകിയിട്ടില്ലെന്നും ഗണേഷ് പറയുന്നു.
“ആരും അറിയാതെ കാശ് കൊടുക്കുന്ന പാവപ്പെട്ടവർ ഉണ്ട്. കുഴപ്പക്കാരെ മാത്രമേ നമ്മൾ കാണുന്നോള്ളൂ. ഒരു സിനിമക്ക് രണ്ടും മൂന്നും കോടി വാങ്ങുന്ന നടന്മാരെ ആരെയും ആവശ്യഘട്ടത്തിൽ കണ്ടില്ല. അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപ വാങ്ങുന്ന ഹാസ്യനടന്മാരുണ്ട്. അവരേയും കാണുന്നില്ല.” ഗണേഷ് പറയുന്നു.
“ഒരു കട ഉദ്‌ഘാടനം ചെയ്യാൻ 30 ലക്ഷം ഒക്കെ ചോദിക്കുന്ന ഹാസ്യനടൻമാർ ഉണ്ട്. അവരൊന്നും ദുരിതാശ്വാസ മിതിയിൽ അഞ്ചിന്റെ പൈസ നൽകിയിട്ടില്ല. സുരാജിനെ പോലെയുള്ള കുറച്ച പാവങ്ങൾ മാത്രം ആണ് സഹായിച്ചത്. കോടിക്കണക്കിന് വാങ്ങുന്നവര്‍ പ്രസ്താവന ഇറക്കുകയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്യുന്നു.” ഗണേഷ് വ്യക്തമാക്കി. കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments