NewsTechnology

മലയാളികൾക്ക് സന്തോഷ വാർത്തയുമായ് ആമസോണ്‍ അലക്സ

ക്ലിയോ സ്‌കില്‍ ഉപയോഗിച്ചാകും ഇത് സാധ്യമാകുക

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രകാരം നിർമ്മിച്ചിരിക്കുന്ന ആമസോണിന്റെ ഡിജിറ്റല്‍ സഹായിയായ അലക്സയുമായി ഇനി മലയാളത്തിലും സംസാരിക്കാം. ക്ലിയോ സ്‌കില്‍ ഉപയോഗിച്ചാകും ഇത് സാധ്യമാകുക.  ഈ സ്കിൽ വഴി പുതിയ ഭാഷകൾ ആമസോൺ അലെക്സയെ പഠിപ്പിക്കാൻ കഴിയും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു തുടങ്ങിയ എല്ലാ പ്രാദേശിക ഭാഷകളും അലക്‌സയെ പഠിപ്പിക്കാം.

Also Read: ഏഷ്യൻ ഗെയിംസ് 2018: ശ്രീലങ്കയെ തകർത്ത് ഇന്ത്യൻ ഹോക്കി ടീം

ക്ലിയോ സ്‌കില്‍ വഴിയുള്ള ആശയവിനിമയത്തിലൂടെ അലക്‌സയുടെ പ്രാദേശികഭാഷ നൈപുണ്യം വർധിക്കുകയും ക്രമേണ പ്രാദേശിക ഭാഷയില്‍ തന്നെ മറുപടി നൽകാനും അലക്‌സയെ പ്രാപ്തമാക്കും. അലക്സാ ആപ്പിലെ സ്‌കില്‍ സെക്ഷനിലോ, ആമസോണ്‍ എക്കോ,അതല്ലെങ്കില്‍ അലക്സാ ഉപയോഗിക്കുന്ന ഉപകരണങ്ങളിലോ ക്ലിയോ സ്‌കില്‍ സംവിധാനം ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button