ന്യൂഡല്‍ഹി: ഗൂഗിളിന്റെ യൂ പി ഐ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ ടെസ് ഇനി ഗൂഗിള്‍ പേ എന്ന് അറിയപ്പെടും. പേരുമാറ്റത്തോടൊപ്പം നിരവധി ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇനി മുതൽ ഗൂഗിള്‍ പേ വഴി ലോൺ സൗകര്യവും ലഭ്യമാക്കുമെന്ന് ഗൂഗിളിന്റെ ഇന്ത്യൻ വിഭാഗം മേധാവി അറിയിച്ചു.
Also Read: മലയാളികൾക്ക് സന്തോഷ വാർത്തയുമായ് ആമസോണ്‍ അലക്സ
എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊടക് മഹീന്ദ്ര, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുമായി സഹകരിച്ചാണ് ലോണ്‍ സൗകര്യം ഏർപെടുത്തതാണ് ഗൂഗിൾ തയ്യാറെടുക്കുന്നത്. എത്ര പണം വായ്പയെടുക്കാം, എത്ര സമയം കൊണ്ട് അടച്ചുതീര്‍ക്കാം തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാം. ലോണിന് അപേക്ഷ നല്കി നിമിഷങ്ങള്‍ക്ക് അകം തന്നെ പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.
Post Your Comments