എവര്‍ട്ടണ്‍ : പരിക്കേറ്റ ഫ്‌ലുമിനെന്‍സ് താരം പെഡ്രോയ്ക്ക് പകരം എവര്‍ട്ടണ്‍ താരം റിചാര്‍ലിസണ്‍ ബ്രസീല്‍ ടീമില്‍ ഇടം നേടി. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിലാണ് താരം ഇടം പിടിച്ചിരിക്കുന്നത്. ലോകകപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായാണ് ബ്രസീല്‍ കളത്തിലിറങ്ങുന്നത്.
ബ്രസീല്‍ അണ്ടര്‍ 20 ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം ആദ്യമായിട്ടാണ് സീനിയര്‍ ടീമില്‍ ഇടം നേടുന്നത്. അണ്ടര്‍ 20 ലെവലില്‍ റിചാര്‍ലിസണ്‍ ബ്രസീലിനെ 10 തവണ പ്രതിനിധീകരിച്ചിട്ടുണ്ട്.
Also Read : സിഫ്നെയോസിന് പകരക്കാരനായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് ഈ സൂപ്പർ താരം
ഈ സീസണിലാണ് താരം വാട്ട്‌ഫോര്‍ഡില്‍ നിന്ന് എവര്‍ട്ടണില്‍ എത്തിയത്. എവര്‍ട്ടണില്‍ അംഗമായതിനുശേഷം റിചാര്‍ലിസണ്‍ മൂന്ന് പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ വോള്‍വ്സിനെതിരെയും രണ്ടാമത്തെ മത്സരത്തില്‍ സൗത്താംപ്ടണെതിരെയും ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് റിചാര്‍ലിസണിനെ ബ്രസീല്‍ ടീമില്‍ എത്തിച്ചത്.
Post Your Comments