
കൊച്ചി: ദുരിതപ്രദേശത്ത് കുടിവെള്ളം നൽകാതിരുന്ന ടാങ്കര്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. കുടിവെള്ളം എത്തിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് നിയോഗിച്ച പല ടാങ്കര്‍ ലോറിക്കാര്‍ക്കും മടി. ഇത്തരത്തില്‍ മുങ്ങിയ വണ്ടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കിയ ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കി.
ALSO READ: മഴക്കെടുതിക്കിടെ ആയിരങ്ങളുടെ കുടിവെള്ളം മുടങ്ങാതെ കാത്തത് നാവിക സേനയുടെ സാഹസികത
ടാങ്കര്‍ലോറി ഡ്രൈവര്‍മാരായ രമേശന്‍, അഖില്‍ എന്നിവരുടെ ലൈസന്‍സ് ആണ് എറണാകുളം ആര്‍ടിഒ പി ജോസ് സസ്‌പെന്റ് ചെയ്തത്. വെളളമിറങ്ങിയെങ്കിലും പലയിടത്തും വെളളം കിട്ടാത്ത അവസ്ഥയാണ്. ഇതുപരിഹരിക്കാന്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്ന നടപടികള്‍ ജില്ലാ ഭരണകൂടം നടത്തുന്നതിനിടെയാണ് രണ്ട് ഡ്രൈവര്‍മാര്‍ മുന്നറിയിപ്പില്ലാതെ ലോറിയുമായി മുങ്ങിയത്.
പുത്തന്‍വേലിക്കര പ്രദേശത്ത് കുടിവെള്ളം എത്തിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയത്. സംഭവം ജില്ലാ കളക്ടറെ അറിയിച്ചതിന് പിന്നാലെ ശക്തമായ നടപടികള്‍ കൈക്കൊളളാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്
Post Your Comments