KeralaLatest News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റെക്കോർഡ് സംഭാവന

സംഭാവന 700 കോടി കവിഞ്ഞു

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിങ്കളാഴ‌്ച വൈകിട്ട് ഏഴു വരെ 713.92 കോടി രൂപയാണ് എത്തിയത് . ഇതില്‍ 132.68 കോടി രൂപ CMDRF പെയ്‌മെ‌ന്റ് ഗേറ്‌റ്വേയിലെ ബാങ്കുകളും യുപിഐകളും വഴിയും 43 കോടി രൂപ പേ ടിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി ലഭിച്ചതാണ്.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടൻ രാഘവ ലോറൻസിന്റെ 1 കോടി

തിങ്കളാഴ‌്ചമാത്രം മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 20 കോടി രൂപ ലഭിച്ചു.
ഇതുവരെ 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ CMDRF അക്കൗണ്ടില്‍ നിക്ഷേപമായി 518.24കോടി രൂപ ലഭിച്ചു. donation.cmdrf.kerala.gov.in എന്ന വെബ്‌സൈ‌റ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button