കൊച്ചി: കനത്തമഴയില്‍ അടച്ചിടേണ്ടി വന്ന നെടുമ്പാശ്ശേരി വിമാനത്താവളം ബുധനാഴ്ച ഉച്ചയോടെ പ്രവര്‍ത്തനമാരംഭിക്കും. പ്രളയത്തില്‍ ആലുവ പ്രദേശം പൂര്‍ണമായി മുങ്ങിയിരുന്നു. വിമാനത്താവളവും പ്രവര്‍ത്തിക്കാനാവാത്ത വിധം വെള്ളത്തിനടിയിലായിരുന്നു. ജൂലൈ പകുതിയോടെ പൂട്ടേണ്ടിവന്ന വിമാനത്താവളം ഒരാഴ്ചക്കുള്ളില്‍ തുറക്കാനാകുമെന്നായിരുന്നു അധികൃതരുടെ വിശ്വാസം. എന്നാല്‍ പ്രളയ പ്രശനങ്ങള്‍ രൂക്ഷമായതോടെ 20 ദിവസത്തോളം അടച്ചിടേണ്ടി വന്നു.
നാളെ ഉച്ചയോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന നെടുമ്പാശ്ശേരിയില്‍ രണ്ട് മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു അധികൃതര്‍ അറിയിച്ചു. ഇതിനു ബദലായി സര്‍വീസുകള്‍ ആരംഭിച്ച കൊച്ചി നേവല്‍ ബേസില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. വിമാനത്താവളം അടച്ചിട്ടതോടെ പ്രവാസികളടക്കം നിരവധി പേര്‍ക്കാണ് യാത്ര ഉപേക്ഷിക്കേണ്ടി വന്നത്. നെടുമ്പാശ്ശേരിയില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസരവും ലഭ്യമാക്കിയിട്ടുണ്ടെന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) അധികൃതര്‍ അറിയിച്ചു.
ഇടുക്കി അണക്കെട്ടു തുറന്നപ്പോള്‍ പെരിയാറില്‍ അനിയന്ത്രിതമായി വെള്ളം കര കവിഞ്ഞൊഴുകിയിരുന്നു. ഇതേതുടര്‍ന്ന് വിമാനത്താവളവും പരിസരവും വെള്ളത്തനടിയിലായി. കൂടാതെ എയര്‍ലൈനുകള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍ ഉള്‍പ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജീവനക്കാരില്‍ 90 ശതമാനവും പ്രളയക്കെടുതികള്‍ നേരിട്ടതും പ്രവര്‍ത്തനത്തിനു തിരിച്ചടിയായി.
എന്നാല്‍ കൊച്ചി എയര്‍പ്പോര്‍ട്ടിനെ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന മലബാര്‍, മധ്യകേരളം എന്നിവിടങ്ങളിലെ പ്രവാസികള്‍ക്കിത് വലിയ യാത്രാ ദുരിതമാണ് സൃഷ്ടിച്ചത്. നിരവധി പേരാണ് തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാനാവാതെ വലഞ്ഞത്. താത്കാലികമായി വായുസേന സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും വളരെ ചുരുങ്ങിയ സംഖ്യയ്ക്ക് മാത്രമേ ഇത് ഉപകാരപ്പെടുത്താനായുള്ളൂ. വിദേശത്തു നിന്നും തിരിച്ചു വരുന്ന യാത്രക്കാര്‍ക്കും ഇത് വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. പലരും കോയമ്പത്തൂരും തിരുവനന്തപുരത്തും വിമാനം ഇറങ്ങി വളരെ പ്രയാസത്തോടെയാണ് വീടുകളില്‍ എത്തിയിരുന്നത്.
ALSO READ:വെള്ളം ഒഴുക്കികളയാന്‍ വിമാനത്താവളത്തിലെ മതില്‍ പൊളിച്ചു
ലോകത്തിലെ പ്രഥമ സൗരോര്‍ജ വിമാനത്താവളമാണ് സിയാല്‍. പ്രളയത്തില്‍ അവിടുത്തെ സോളാര്‍ പാനലുകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കൂടാതെ വെള്ളം കയറിയതിനെ തുടര്‍ന്ന് അത് ഒഴുക്കി വിടാന്‍ എയര്‍പ്പോര്‍ട്ടിലെ മതിലുകള്‍ തന്നെ പൊളിച്ചു മാറ്റേണ്ട സാഹചര്യമാണ് ഉണ്ടായത്. കോടിക്കണക്കിനു യാത്രക്കാരാണ് പ്രതിവര്‍ഷം ഇവിടെ വന്നു പോകുന്നത്. 2017-18ല്‍ മാത്രം സിയാല്‍ വഴി യാത്രചെയ്തത് 1.01 കോടി യാത്രക്കാരാണ്. 52.35 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കുന്നതോടെ പ്രവാസികളുടെ വലിയ യാത്രാ ദുരിതത്തിനാണ് അറുതി വരിക.
Post Your Comments