Sports

ഏഷ്യൻ ഗെയിംസ് 2018 : ലോംഗ് ജംപില്‍ മലയാളിതാരത്തിന് വെള്ളി മെഡൽ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം തുടരുന്നു. വനിതാ വിഭാഗം ലോംഗ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം വി.നീന വെള്ളി മെഡൽ നേടി. ലോംഗ് ജംപില്‍ 6.51 മീറ്റര്‍ ദൂരത്തോടെയാണ് വി.നീന വെള്ളി നേടിയത്. വിയറ്റ്നാമിന്റെ തി തു താവ് ബുയി സ്വര്‍ണ്ണം നേടി.

Also Read : ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചലില്‍ ഇന്ത്യയ്ക്ക് വെങ്കലം; ഇന്ത്യയുടെ മെഡല്‍ നില ഇങ്ങനെ

കോഴിക്കോട് സ്വദേശിയാണ് നീന വരകില്‍. ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യന്‍ താരം നയന ജെയിംസിനു 6.14 മീറ്റര്‍ ദൂരത്തിൽ 10 സ്ഥാനത്തെ എത്താനായുള്ളു. ഇതോടെ 8 സ്വര്‍ണ്ണവും 13 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 41 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button