ആലപ്പുഴ: ആലപ്പുഴ ബിലീവിയേഴ്സ് ചര്‍ച്ച് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത് എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ്. പ്രളയത്തില്‍മുങ്ങിയ കേരളം ഇതുവരം പഴയതുപോലെ ആയിട്ടില്ല. അതിനാല്‍ തന്നെ ലക്ഷങ്ങളാണ് തിരികെ വീട്ടില്‍ പോകാന്‍ കഴിയാതെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. അത്തരത്തിലുള്ള ഒരു ക്യാമ്പിലാണ് എം എല്‍ എയും പഞ്ചായത്ത് അധികൃതരും മതപുരോഹിതരും പൊലീസും സര്‍ക്കാരുദ്യോഗസ്ഥരും ഒരുമിച്ച് രതീഷിന്റെയും അമ്മുവിന്റെയും പ്രണയവിവാഹം നടത്തിക്കൊടുത്തത്.
ചമ്പക്കുളം കന്നേകോണിത്തറ വീട്ടില്‍ ബിജുവിന്റെയും നിര്‍മലയുടേയും മകള്‍ അമ്മുവിന്റെയും വിവാഹം ഈ മാസം 21ന് നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാല്‍പ്രളയത്തോടെ കുടുംബം മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ടു. ഇതോടെ മുഹൂര്‍ത്തവും തീയതിയും മാറി. പിന്നെയുണ്ടായിരുന്നത് ആഗസ്ത് 27ലെ മുഹൂര്‍ത്തമായിരുന്നു. അതു നടക്കില്ല അന്ന അവസ്ഥ വന്നതോടെയാണ് കഴിഞ്ഞ ഞായറാഴ്ച ബിജു ക്യാമ്പധികൃതരുടെ മുന്നില്‍ പ്രശ്നം അവതരിപ്പിച്ചത്. തുടര്‍ന്നങ്ങോട്ട് ക്യാമ്പ് മുഴുവന്‍ കല്യാണത്തിനുള്ള ഒരുക്കത്തിലായി. കണ്ണൂര്‍ ആലങ്കോട് ചാപ്പിലി വീട്ടില്‍ നാണുവിന്റെയും ലതയുടെയും മകനാണ് രതീഷ്. ചടങ്ങുകള്‍ക്ക് ശേഷം എ എം ആരിഫ് എം എല്‍ എയാണ് വരനെ അണിയിക്കാനുള്ള പൂമാല വധുവിന് കൈമാറിയത്.
Also Read : വധുവരന്മാർ ഗ്രഹപ്രവേശനം നടത്തിയത് ദുരിതാശ്വാസ ക്യാമ്പിൽ
എല്ലാ മതാചാരങ്ങളോടെയും സ്വന്തം കുടുംബത്തിലെ കല്യാണമെന്ന പോലെ ക്യാംമ്പംഗങ്ങളേയവരും കലവറയിലും മറ്റുമായി ഒത്തുചേര്‍ന്നു. അമ്മുവിന്റെ ബന്ധുക്കളില്‍ പലരും പല ക്യാമ്പുകളിലായാണ് കഴിയുന്നത്. ഇവരെയും നാട്ടുകാരേയും വിവാഹദിവസം സ്‌കൂളിലെത്തിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. ഇവര്‍ക്ക് എല്ലാ സഹായവുമായി സ്‌കൂള്‍ അധികൃതര്‍, ഹരിത സേനാംഗങ്ങള്‍, എ ഡി എസ്, സി ഡി എസ് പ്രവര്‍ത്തകരും അണിനിരന്നതോടെ ആദ്യന്തം മംഗളകരമായി വിവാഹവേദി. പഞ്ചായത്ത് പ്രസിഡന്റ് കവിത, സെക്രട്ടറി എസ് വീണ, വൈസ് പ്രസിഡന്റ് ബിപിന്‍രാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മതപുരോഹിതര്‍, പ്രദേശവാസികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പടെയെല്ലാവരുടെയും ഒരു മനസോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.
Post Your Comments