ഛത്തീസ്ഗഡ് : ശാന്തി ഉദ്ക്ക ഇത്തവണയും രാഖി കെട്ടിയത് തന്റെ സഹോദരന്റെ പ്രതിമയുടെ കൈയിൽ. നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ രാജേഷ് ഗെയ്ക്വാദയുടെ സഹോദരിയാണ് ശാന്തി.
2014 ലാണ് രാജേഷ് ഒരു നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുക്മയിലെ ടോങ്പാലിൽ തിരച്ചിൽ ഓപ്പറേഷന്റെ ഭാഗമായി പോയതായിരുന്നു രാജേഷ്. രാജേഷ് മരണമടഞ്ഞതുമുതൽ എല്ലാ രക്ഷാബന്ധൻ ദിനത്തിലും ശാന്തി രാജേഷിന്റെ പ്രാതിമയിൽ മുടങ്ങാതെ രാഖി കെട്ടാറുണ്ട് .
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരികയും ജനങ്ങൾക്കിടയിൽ അരക്ഷിതത്വം വളർന്നുവരികയും ചെയ്യുന്ന സാഹചര്യത്തിൽ രക്ഷാബന്ധൻ പോലെയുള്ള ഉത്സവങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
Read also:കേരളത്തിന് നാല് കോടിയുടെ സഹായവാഗ്ദാനവുമായി ബില്‍ഗേറ്റ്സും ഭാര്യയും
വടക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഹിന്ദു ആചാര പ്രകാരം രക്ഷാബന്ധൻ എന്ന ഉത്സവം വിശുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. സഹോദരിസഹോദരങ്ങൾക്കിടയിൽ പരസ്പര സംരക്ഷണം എന്നൊരു സന്ദേശമാണ് ഈ ഉത്സവം വിളിച്ചോതുന്നത്.
Post Your Comments