ന്യൂഡൽഹി: 2018ൽ അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടത് 119 നക്‌സലുകളും, 65ഭീകരവാദികളും. 2017ൽ 136 മാത്രമായിരുന്നു കൊല്ലപ്പെട്ടത്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ഏപ്രിൽ 30 വരെ 48 മാവോയിസ്റ്റുകളെയായിരുന്നു സൈന്യം കൊലപ്പെടുത്തിയത്.
ഏപ്രിൽ 22, 23 തീയതികളിൽ മഹാരാഷ്ട്രയിലെ ഗാഡ്ചിരോയിൽ നടന്ന രണ്ട് ഏറ്റുമുട്ടലിൽ 40 കേഡർമാർ കൊല്ലപ്പെട്ടിരുന്നു.
ALSO READ: 21 ദിവസത്തിനിടെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 1,099 പേര്‍
113 ഐഎസ് ഭീകരരെ രാജ്യത്ത് നിന്ന് പിടികൂടിയിരുന്നു. 2010-2013 കാലയളവിൽ ഇടതുപക്ഷ തീവ്രവാദ പ്രവർത്തനങ്ങൾ 6.524 ൽ നിന്ന് 36.6 ശതമാനമായി കുറഞ്ഞു. എൽ.ഇ.ഇ. തിയറ്ററുകളിൽ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നതിലും 55.4 ശതമാനം കുറവുണ്ടായി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 445 ൽ നിന്ന് 510 ആയി കൂടി.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2010 നും 2013 നും ഇടയിൽ 619 ഭീകരർ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടു. ഈ വർഷം മേയ് 26 വരെ 65 ഭീകരരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്.
Post Your Comments