ന്യൂഡല്‍ഹി : അടി തെറ്റിയാല്‍ ആനയും വീഴും എന്ന പഴമൊഴി അര്‍ണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ചാനലിന്റെ കാര്യത്തില്‍ ശരിയായി. റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരായ ‘വിമര്‍ശന പ്രളയത്തില്‍’ ചാനലിന്റെ ഔദ്യോഗിക ന്യൂസ് ആപ്ലിക്കേഷന്‍ റേറ്റിങ് കുത്തനെ ഇടിഞ്ഞു. മലയാളികള്‍ ഒന്നടങ്കം ചേര്‍ന്ന് ആക്രമണം തുടര്‍ന്നതോടെ ആപ്പിന്റെ റേറ്റിങ് 1.4 ആയി താഴ്ന്നു.
Read Also : അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ തുടങ്ങി; അദ്യ സ്റ്റിംഗ് റിപ്പോര്‍ട്ട് പ്രമുഖ ദേശീയനേതാവിനെതിരേ
ഫെയ്സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, പ്ലേസ്റ്റോര്‍ തുടങ്ങി എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും മലയാളികള്‍ ഒന്നിച്ചു പ്രതിഷേധം അറിയിക്കുന്നത് തുടരുകയാണ്. റിപ്പബ്ലിക്ക് ടിവിയുടെ ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലെ ആപ്പ് റേറ്റിങ് തകര്‍ത്ത മലയാളികള്‍ ആപ്പിന് താഴെ പ്രതിഷേധ കമന്റുകള്‍ കൊണ്ടു നിറച്ചിരിക്കുന്നു.
ആപ്പിന് അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിങ് നല്‍കിയാണ് മലയാളികള്‍ പ്രതിഷേധിക്കുന്നത്. ശനിയാഴാച് രാത്രി വരെ ആപ്പ് റേറ്റിങ് 3.6 ആയിരുന്നു. എന്നാല്‍ രാവിലെ ആയപ്പോഴേക്കും റേറ്റിങ് 1.4 ആയി. Proudtobeamalayali, #Proudtobeakerala എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ സജീവമായി ക്യാംപയിന് നടത്തുന്നുണ്ട്.
Post Your Comments