തൃശൂര്‍: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ഉത്രാട ദിനത്തില്‍ മാത്രം ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍നിന്നു വിറ്റത് 1.21 കോടി രൂപയുടെ മദ്യമാണ്. ഇത് സംസ്ഥാനത്തു തന്നെ റെക്കോഡാണെന്നാണ് ബിവറേജ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു വില്‍പ്പന ശാലയില്‍ ഒറ്റ ദിവസം ഇത്രയധികം മദ്യം വില്‍ക്കുന്നത് ആദ്യമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ALSO READ: തലസ്ഥാനത്ത് മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് വന്‍ മോഷണം
വെള്ളപ്പൊക്കത്തിൽ ജനം വലയുമ്പോഴും 80 ലക്ഷം രൂപയുടെ മദ്യമാണ് ഉത്രാട നാളില്‍ വിറ്റുപോയത്. തിരുവോണ നാളില്‍ അവധിയായതിനാലാണ് ഉത്രാടത്തിന് വന്‍ വില്‍പ്പന വന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. തിരുവോണത്തിന് ഇത്തവണ ബിവറേജ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരുന്നു. ആദ്യമായാണ് തിരുവോണ നാളില്‍ ബിവറേജസ് കോര്പ്പറേഷന് അവധി പ്രഖ്യാപിക്കുന്നത്.
Post Your Comments