Latest NewsKerala

ധ്യാനത്തിനെത്തിയ 40കാരന്‍ 33കാരിയായ കന്യാസ്ത്രീയുമായി ഒളിച്ചോടി: നാടകീയ സംഭവങ്ങൾ

കോട്ടയം: സഭക്ക് തലവേദനയുണ്ടാക്കി ഒരു ഒളിച്ചോട്ട കഥ കോട്ടയത്ത്. ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ കന്യാസ്ത്രീയുമായി സ്ഥലം വിടുകയായിരുന്നു. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാല്‍പ്പതുകാരനൊപ്പം ശനിയാഴ്ച രാവിലെ പോയത്. കന്യാസ്ത്രീയെ കാണാതായതോടെ മഠം അധികൃതകര്‍ക്ക് ചില സംശയങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഇവര്‍ കീഴ്‌വായ്പൂര് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഭാവിയിലുണ്ടാകാനിടയുള്ള വിവാദങ്ങള്‍ മുഖവലിയ്‌ക്കെടുത്തായിരുന്നു പരാതി കൊടുത്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഇതോടെയാണ് പ്രണയം പൊലീസ് തിരിച്ചറിഞ്ഞത്.ഇരുവരേയും പൊലീസ് കണ്ടെത്തുകയും തുടർന്ന് കോടതിയില്‍ ഹാജരാകുകയും കന്യാസ്ത്രീയുടെ ഇഷ്ടപ്രകാരം ഇയാള്‍ക്കൊപ്പംതന്നെ ഇവരെ വിട്ടയക്കുകയുമായിരുന്നു.. ഇരുവരും ഇപ്പോള്‍ കുടുംബ ജീവിതവും തുടങ്ങി. എന്നാൽ ഇരുവരേയും കണ്ടെത്തും വരെ മഠം വലിയ പ്രതിസന്ധിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button