Latest NewsIndia

കേരളത്തിന് എന്‍.ഡി.ടി.വിയുടെ കൈതാങ്ങ്; ലൈവ് ഷോയിലൂടെ സമ്പാദിച്ചത് 10 കോടി രൂപ

പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കേരളം പഴയതുപോലെ ആകുന്നതേയുള്ളൂ. ഇത്രയും ദുരിതം അനുഭവിച്ച കേരളത്തിന് കൈത്താങ്ങായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ കേരളത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് എന്‍.ഡി.ടി.വി. പളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം സമാഹരിക്കുന്നതിന് ആറു മണിക്കൂര്‍ നീണ്ടുനിന്ന ടെലിത്തോണ്‍ എന്ന ലൈവ് ഷോ സംഘടിപ്പിച്ചത്. സിക്സ് ഹവര്‍ ടെലിതോണ്‍ എന്ന്പേരിട്ട പരിപാടിയില്‍ 10.2കോടി രൂപയാണ് ചാനല്‍ കേരളത്തിനായി സമാഹരിച്ചത്.

സംഭാവനയായി ലഭിച്ച തുകകള്‍ ഉപയോഗിച്ച് വ്യത്യസ്തതരം കിറ്റുകള്‍ വിതരണം ചെയ്യാനാണ് എന്‍ഡിടിവി ഉദ്ദേശിക്കുന്നത്.സന്നദ്ധ സംഘടനയായ ‘പ്ലാന്‍ ഇന്ത്യ’യുമായി ചേര്‍ന്നാണ് എന്‍ഡിടിവി ധനസമാഹരണം നടത്തുന്നത്. വീട്ടു സാധനങ്ങള്‍ മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളുകളിലേക്കാവശ്യമായ സാധനങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന കിറ്റുകളാണ് വിതരണം ചെയ്യുക.

Also Read : പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി

വൈകുന്നേരം മൂന്ന് മണി മുതല്‍ 9 മണി വരെ നീണ്ടു നിന്ന ടെലിതോണ്‍ പരിപാടിയില്‍ ഗായകന്‍ ഹരിഹരന്‍, ഉസ്താദ് അമ്ജദ് അലി ഖാനും മക്കളായ അമാന്‍,അയാന്‍ , ഗായിക ശില്‍പ റാവു ,അരാവ് വര്‍മ്മ എന്നീ പ്രമുഖ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ലൈവ് പരിപാടിയില്‍ നിരവധി ആളുകളാണ് കേരളത്തിനായി വലുതും ചെറുതുമായ തുക ഓഫര്‍ ചെയ്തത്. കേരളത്തിന് സഹായഹസ്തവുമായി നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button