തിരുവനന്തപുരം: ഇന്ധനക്ഷാമം രൂക്ഷമായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് നിന്നുള്ള മിക്ക ഓര്‍ഡിനറി സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്നും മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസുകളും ഇന്ധനം ഇല്ലാതെ കിടക്കുകയാണെന്നുമാണ് റിപ്പോർട്ട്. പല ഡിപ്പോകളിലും ഡീസല്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് ഉള്ളത്.
Also read : പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ കാണാതായി
ദീര്‍ഘദൂര ബസുകള്‍ പലതും വഴിയില്‍ കുടുങ്ങിയിരിക്കുകയാണെന്നും കെഎസ്‌ആര്‍ടിസി വന്‍ പ്രതിസന്ധിയിലാണെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഡീസല്‍ ഇനത്തില്‍ മാത്രം 185 കോടി രൂപ കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ടെന്ന് പറയുന്നു. 20 കോടി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരില്‍ നിന്ന് ലഭ്യമായിട്ടുള്ളതെന്നും ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് തികയാത്ത അവസ്ഥയാണെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് കോര്‍പ്പറേഷന്‍ എം.ഡി ടോമിന്‍ തച്ചങ്കരി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.
Post Your Comments