KeralaLatest News

വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായം വിനിയോഗിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം ഇങ്ങനെ

നല്‍കുന്ന സാധനങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുന്നു എന്ന് രേഖാ മൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന സഹായങ്ങള്‍ കൈപറ്റാനും വിതരണം ചെയ്യുന്നതും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് മാത്രമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. രാജ്യങ്ങളില്‍ നിന്നും അവിടുത്തെ സന്നദ്ധ സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ ദുരിതാശ്വാസ സഹായമായി അയക്കുന്ന സാധനങ്ങള്‍ കൈപ്പറ്റുന്നതിനും വിതരണം ചെയ്യുന്നതിനുമാണ് അധികാരം നല്‍കിയിരിക്കുന്നത്.

നല്‍കുന്ന സാധനങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുന്നു എന്ന് രേഖാ മൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ ജില്ലാ കളക്ടര്‍ ഇവയ്ക്ക് കസ്റ്റംസ് ക്ലിയറന്‍സ് വാങ്ങി ഏറ്റെടുക്കുകയുള്ളൂ.  കൂടാതെ ഏറ്റെടുക്കുന്ന സഹായം ജില്ലാ കളക്ടര്‍ നിര്‍ണയിക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്നും അതോറിറ്റി അറിയിച്ചു.

ALSO RED:കേരളത്തിന് ധന സഹായം: ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ

കൂടാതെ ഇവര്‍ നല്‍കുന്ന വസ്തുക്കള്‍ മറ്റേതെങ്കിലും സ്ഥലത്ത് വച്ച് വിതരണം ചെയ്യണമെങ്കിലും കളക്ടറുടെ അനുവാദം വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഈ സ്ഥലങ്ങളില്‍ ഇവ ആവശ്യമുണ്ടെന്ന് ബോധ്യപെട്ടാല്‍ മാത്രമേ വിതരണം നടത്താവൂ. ഇത് സര്‍ക്കാര്‍ അധികൃതര്‍ അന്വേഷിച്ചാണ് ഉറപ്പു വരുത്തുക. പ്രസ്തുത സ്ഥലങ്ങളില്‍ ആവശ്യമില്ലെന്നു കണ്ടാല്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇവ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button