ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിട്ട കേരളത്തിന് ദുരിതാശ്വാസമായി നല്‍കേണ്ട തുക സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ. ഇക്കാര്യത്തില്‍ വിലയിരുത്തലുകളും പരിശോധനകളും നടക്കുന്നതേയുള്ളുവെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന പറഞ്ഞു. യുഎഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ടെന്നുമാണ് സ്ഥാനപതി വ്യക്തമാക്കിയത്.
കേരളത്തിന് യുഎഇ 700 കോടി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. എന്നാല്‍ വിദേശ സഹായം സ്വീകരിക്കാനാവില്ലെന്ന കേന്ദ്ര നിലപാടേ പുറത്ത് വന്നതോടെ ഇത് സംബന്ധിച്ച് വിവാദം പൊട്ടിപ്പുറപ്പെട്ടു. കേന്ദ്ര നിലപാടിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇ സ്ഥാനപതി വിശദീകരണവുമായി രംഗത്തെത്തിയത്.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍. നേരത്തെ 700 കോടി യു എ ഇ തന്നില്ലെങ്കിൽ എം എ യൂസഫ് അലി നൽകുമെന്ന പ്രചാരണത്തിനെതിരെ ലുലു ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു.
Post Your Comments