International

കുടുംബത്തിന്റെ പേരിൽ തന്നെ വിമർശിക്കരുതെന്ന് രാഹുൽ ഗാന്ധി

ല​ണ്ട​നി​ല്‍ ന​ട​ത്തി​യ ഒ​രു സം​വാ​ദ പ​രി​പാ​ടിയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

ല​ണ്ട​ന്‍: കു​ടും​ബ​ത്തി​ന്‍റെ പേ​രി​ല്‍ തന്നെ വിമർശിക്കരുതെന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ല​ണ്ട​നി​ല്‍ ന​ട​ത്തി​യ ഒ​രു സം​വാ​ദ പ​രി​പാ​ടിയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ത​ന്‍റെ പി​താ​വ് മ​രി​ച്ച കാ​ലം മു​ത​ല്‍ ത​ന്‍റെ കു​ടും​ബം അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും ഗാ​ന്ധി കു​ടും​ബ​ത്തി​ല്‍ പി​റ​ന്ന​തി​ന്‍റെ പേ​രി​ല്‍ മാ​ത്രം ത​ന്നെ വി​മ​ര്‍​ശി​ക്ക​രു​തെ​ന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Read also: രാഹുൽ ഗാന്ധി കേരളത്തിലേക്ക്

കു​ടും​ബ​വാ​ഴ്ച​യു​ടെ പ്ര​യോ​ജ​നം പാ​ര്‍​ട്ടി​യി​ല്‍ ല​ഭി​ച്ചി​ട്ടി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന് മറുപടിയായി എ​ന്‍റെ അ​ച്ഛ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തി​നു​ശേ​ഷം എ​ന്‍റെ കു​ടും​ബം അ​ധി​കാ​ര​ത്തി​ലാ​യി​രു​ന്നില്ലെന്ന് മറക്കരുത്. ഞാ​ന്‍ ഒ​രു കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച​യാ​ളാ​ണ്. നി​ങ്ങ​ള്‍​ക്കാ​വ​ശ്യ​മു​ള്ള ഏ​തു ചോ​ദ്യ​ങ്ങ​ളു​മാ​യും എ​ന്നെ സ​മീ​പി​ക്കു​ക. അ​പ്പോ​ള്‍ ഞാ​ന്‍ പ​റ​യു​ന്ന​തു കേ​ട്ടു ന്യാ​യം വി​ധി​ക്കു​ക എന്ന് രാഹുൽ വ്യക്തമാക്കി. 4-15 വ​ര്‍​ഷ​ത്തോളമായി രാ​ഷ്ട്രീ​യ സം​വി​ധാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നയാളാണ് ഞാൻ. ഞാ​ന്‍ വ​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ പേ​രി​ല്‍ എ​ന്നെ കു​റ്റം വി​ധി​ക്ക​ണോ അ​തോ എ​ന്‍റെ ക​ഴി​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ന്നെ വി​ധി​ക്ക​ണോ എ​ന്ന​ത് നി​ങ്ങ​ളു​ടെ ഇ​ഷ്ട​മാണെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button