ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഒഴിവാക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. പ്രളയക്കെടുതിയുടെ പേരില്‍ വള്ളംകളി ഒഴിവാക്കില്ലെന്നും പ്രളയബാധിതരുടെ പുനരധിവാസം പൂര്‍ത്തിയായശേഷം വള്ളംകളി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നെഹ്റു ട്രോഫി വള്ളംകളിയും ഇതിനോട് അനുബന്ധിച്ച് നടത്താനിരുന്ന സാംസ്കാരിക ഘോഷയാത്രയും മുൻപ് റദ്ദാക്കിയിരുന്നു. ഈ മാസം എട്ട്, ഒൻപത്, പത്ത് തീയതികളിലായിരുന്നു ഇവ നടത്താൻ തീരുമാനിച്ചിരുന്നത്.
Read also: വള്ളംകളി പരിശീലനത്തിനിടെ അപകടം
Post Your Comments