News

നെഹ്‌റു ട്രോഫി വള്ളം കളിയ്‌ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത

ഞായറാഴ്ചയിലെ വള്ളം കളി മതവികാരം വ്രണപ്പെടുത്തും: ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം: നെഹ്റു ട്രോഫി വള്ളം കളി ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചതിനെതിരെ ചങ്ങനാശ്ശേരി അതിരൂപത. പള്ളികളുടെ ആരാധന സമയത്ത് വള്ളം കളി നടത്തുന്നത് അപലപനീയമാണെന്നും അതിരൂപത വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസികള്‍ കുര്‍ബാനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി എത്തുന്നത് ഞായറാഴ്ചകളിലാണ്. ഇത് പരിഗണിക്കാതെ നെഹ്റു ട്രോഫി വള്ളം കളിക്കായി പാര്‍ക്കിംഗ് ക്രമീകരണം നടത്തണം എന്ന് ആവശ്യപ്പെടുന്നത് അപലപനീയമാണെന്ന് രൂപത ചൂണ്ടിക്കാട്ടി. മുന്‍ വര്‍ഷങ്ങളിലെല്ലാം ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചകളിലാണ് വള്ളം കളി നടത്തിയിരുന്നത്. എന്നാല്‍ ഇക്കുറി ഞായറാഴ്ചയാക്കിയതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അതിരൂപത വ്യക്തമാക്കി.

Read Also; മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ പദ്ധതി: കടൽ രക്ഷാ സ്‌ക്വാഡുമായി ഫിഷറീസ് വകുപ്പ്

ഞായറാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കാന്‍ കഴിഞ്ഞ കുറേ കാലങ്ങളായി സര്‍ക്കാര്‍ ശ്രമിക്കുന്നു. ഞായറാഴ്ച വള്ളം കളി നടത്തുന്നത് മതവികാരം വ്രണപ്പെടുത്തും. ഇത്തം നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ചങ്ങാനാശ്ശേരി രൂപത ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button