കോല്‍ക്കത്ത: സെയില്സ്മാന്മാരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി.
കിച്ചന്-ചിമ്മിനി കന്പനിയുടെ സെയില്സ്മാന്മാരെ കൊല്ലാന്‍ ശ്രമിച്ച ന്യൂ അലിപുര്‍ സ്വദേശി മഥുമതി സാഹയാണ് അറസ്റ്റിലായത്. പശ്ചിമബംഗാളിലെ കോല്‍ക്കത്തയിലാണ് സംഭവം. ചിമ്മിനിയുടെ പണം വാങ്ങാനായി എത്തിയ അമിത് ചക്രബര്‍ത്തി, സോമനാഥ് മോന്‍ണ്ടല്‍ എന്നിവരെ യുവതി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇരുവര്‍ക്കും കുടിക്കാന്‍ കൊടുത്ത പാനീയത്തില്‍ യുവതി വിഷം ചേർത്തിരുന്നു.
ALSO READ: സോഷ്യല്‍ മീഡിയയിലൂടെ പ്രണയിച്ചു; ഒടുവിൽ കാമുകനെ തേടി വീടുവിട്ടിറങ്ങിയ യുവതി പോലീസ് പിടിയിൽ
ഇവിടെനിന്നും രക്ഷപ്പെട്ട സോമനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യു അലിപുര്‍ പോലീസ് മഥുമതിയെ അറസ്റ്റു ചെയ്തത്. അബോധാവസ്ഥയിലായ ചക്രബര്‍ത്തിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചിമ്മിനി കന്പനിയും യുവതിയുടെ പേരില്‍ പരാതി നല്കി. കഴിഞ്ഞ മാസമാണ് യുവതി ചെക്ക് നല്കി ചിമ്മിനി വാങ്ങിയത്. എന്നാല്‍ ചെക്ക് മടങ്ങിയതോടെ പണത്തിനായി കന്പനി യുവതിയെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments