ആന്റിഗ്വേ: ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച ബോളിങ് എക്കണോമിയുമായി പാക്കിസ്ഥാന് താരം മുഹമ്മദ് ഇര്ഫാന്. കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് മുഹമ്മദ് ഇര്‍ഫാന്റെ ഈ ചരിത്രനേട്ടം. ബാര്‍ബഡോസ് ട്രിഡന്റ്സിനായി കളിക്കുന്ന ഇര്ഫാന് നാല് ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് നേടിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇക്കോണമി റേറ്റ് ആണ് ഇത്.
Also Read: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സ്: ഇന്ത്യയ്ക്ക് വീണ്ടും വെള്ളി
എന്നാൽ മത്സരത്തില്‍ ഇര്ഫാന് കളിച്ച ബാര്‍ബഡോസ് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സെന്റ് കിറ്റ്സ് 18.5 ഓവറില്‍ ആറ് വിക്കറ്റ് കൈവശമിരിക്കെ 148 റണ്‍സെടുക്കുകയായിരുന്നു.
Post Your Comments