Latest NewsIndia

പാര്‍ട്ടി പ്രസിഡന്റിനെ കണ്ടെത്താന്‍ ഡിഎംകെയില്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച

സ്റ്റാലിന്‍ പണിയെടുക്കാത്ത നേതാവാണെന്ന് മൂത്ത സഹോദരന്‍

ചെന്നൈ: കരുണാനിധിക്ക് ശേഷം ഡിഎംകെയുടെ നായകനെ കണ്ടെത്താന്‍ പാര്‍ട്ടിയില്‍ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കും. വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടും എന്നാണ് സൂചന. തിരഞ്ഞെടുപ്പിനായി അദ്ദേഹം പത്രിക സമര്‍പ്പിച്ചു. എന്നാല്‍ പുതിയ പ്രസിഡന്റിനെ ചൊല്ലി ഏറെ വിവാദങ്ങളാണ് പാര്‍ട്ടിയില്‍ ഉടലെടുത്തത്. സ്റ്റാലിന്‍ പണിയെടുക്കാത്ത നേതാവാണെന്ന് മൂത്ത സഹോദരന്‍ എംകെ അഴഗിരി കുറ്റപ്പെടുത്തിയിരുന്നു.

ALSO READ:ഡി എം കെ നേതൃത്വം : കരുണാനിധി മരിച്ച്‌ ഒരാഴ്ച തികയും മുൻപേ നേതൃത്വ തർക്കവുമായ് മക്കള്‍ രംഗത്ത്

അഴഗിരിക്കും പാര്‍ട്ടിയിലെ ഉന്നതസ്ഥാനത്തില്‍ നോട്ടമുണ്ടെന്നാണ് അണിയറയിലെ സംസാരം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ പ്രവചനം അസാധ്യമാണ്. എന്നാല്‍ മറ്റു തടസങ്ങളില്ലെങ്കില്‍ സ്റ്റാലിനെ പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിക്കും. നാലു വര്‍ഷം മുമ്പ് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയ അഴഗിരിക്ക് ഇതുവരെ തിരിച്ചു വരവ് സാധ്യമായിട്ടില്ല. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ മുറുകുന്നുണ്ടെന്നാണ് സൂചന. കൂടാതെ താന്‍ ാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്നും അഴഗിരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button