കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേകരന്‍. സംഭവത്തില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണ മാലിന്യപ്ലാന്റില്‍ തീപിടുത്തമുണ്ടായി. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തില്‍ അഗ്നിബാധ ഉണ്ടായതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളാണ് കത്തിയത്. ഇതോടെ പരിസരമാകെ കറുത്ത പുകയും ദുര്‍ഗന്ധവും പടര്‍ന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമനാ സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടുത്തത്തെ തുടര്‍ന്ന കൊച്ചി നഗരം പുകയില്‍ മൂടി. വൈറ്റില, ചമ്പക്കര മേഖലയിലാണ് പുക രൂക്ഷമായി. എംജി റോഡിലും മരടിലും കുണ്ടന്നൂരിലും പുക ജനജീവിതത്തെ കാര്യമായി ബാധിച്ചു. പുക ശ്വസിച്ച് ആളുകള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.
Post Your Comments