ജക്കാർത്ത: ആറ് സ്വര്‍ണ്ണങ്ങളുമായി ഏഷ്യൻ ഗെയിംസ് നീന്തൽ കുളത്തിൽ റെക്കോർഡ് നേടിയിരിക്കുകയാണ് ജപ്പാൻ താരം. ഒരേ ഏഷ്യൻ ഗെയിംസ് ടൂർണമെന്റിൽ തന്നെ ആറ് സ്വർണ്ണ മെഡലുകൾ നേടുന്ന ഏക വനിതാ താരം എന്ന ബഹുമതിയാണ് ഇതോടെ റികാക്കോ സ്വന്തമാക്കിയിരിക്കുന്നത്.
50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, ബട്ടര്‍ ഫ്ലൈ(50 മീറ്റര്‍, 100 മീറ്റര്‍), 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4×100 മെഡ്‍ലേ എന്നിവയിലാണ് റികാക്കോ സ്വര്‍ണ്ണം നേടിയത്. കൂടാതെ 4×200 ഫ്രീസ്റ്റൈല്‍, 4×100 മിക്സഡ് മെഡ്‍ലേ എന്നിവയില്‍ വെള്ളി മെഡലും നേടി.
Read also:ഏഷ്യൻ ഗെയിംസ് 2018 : സൈന നെഹ്‍വാല്‍ സെമിയിൽ
ഉത്തരകൊറിയയുടെ സോ ജിൻ മാനാണു ഇതുവരെ ഒരേ ഏഷ്യാഡില്‍ തന്നെ ഏറ്റവും കൂടുതൽ മെഡലുകൾ സ്വന്തമാക്കിയ വ്യക്തിയെന്ന ബഹുമതിയുള്ളത്. ഏഴ് സ്വർണ്ണമടക്കം എട്ട് മെഡലുകളാണ് 1982 ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ സോ ജിൻ കരസ്ഥമാക്കിയത്. മൊത്തം 8 മെഡലുകൽ നേടി റികാക്കോയും ഈ ബഹുമതിക്ക് അർഹയായി.
Post Your Comments