Latest News

ഏഷ്യൻ ഗെയിംസ് 2018 : ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യന്‍ ഹോക്കി വനിത ടീം

4-1 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്

ജക്കാർത്ത : ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യന്‍ ഹോക്കി വനിത ടീം. 4-1 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി നവനീത് 16ാം മിനുട്ടില്‍ ആദ്യ ഗോൾ നേടി. എന്നാൽ 20ാം മിനുട്ടില്‍ തന്നെ കൊറിയയുടെ ലീ യൂറിമ്‌ മറുപടി ഗോൾ നൽകി. ആദ്യ പകുതി 1-1 എന്ന സ്‌കോറിൽ സമനിലയിൽ അവസാനിച്ചു.

ALSO READ: ഏഷ്യൻ ഗെയിംസ് 2018 : പുരുഷ വിഭാഗം 400 മീറ്റർ സെമിയില്‍ മലയാളി ഉൾപ്പടെ 2 ഇന്ത്യൻ താരങ്ങൾ

രണ്ടാം പകുതിയിൽ ഗുർജിത്തിന്റെ അടുപ്പിച്ചുള്ള രണ്ടു ഗോളുകൾ (53′ 54′) ഇന്ത്യക്കു വീണ്ടും ലീഡ് നൽകി. ഇതോടെ ദക്ഷിണ കൊറിയയ്ക്കു സമ്മർദ്ദമേറി. ഒട്ടും വൈകാതെ വന്ന വന്ദനയുടെ ഗോളോട് (55′) കൂടി ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്ത്യയുടെ മൂന്നാം ജയമാണിത്.

Share
Leave a Comment