ദുബായ് : താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ കിറ്റ് വിതരണം ചെയ്യാൻ ബാക്ക്-ടു-സ്കൂൾ എന്ന സംരംഭവുമായി ദുബായ് കെയർ.
300 ലേറെ വോളന്റിയർമാരാണ് നോട്ട്ബുക്കുകൾ, പേനകൾ, പെൻസിലുകൾ തുടങ്ങി മറ്റ് സ്കൂൾ സപ്ലൈസ് അടങ്ങുന്ന സ്കൂൾ ബാഗുകൾ തയ്യാറാക്കുന്നതുനതിനു വേണ്ടി ശനിയാഴ്ച എത്തിയത്. ദുബായ് കെയറിന്റെ വാർഷിക ‘വോളന്റിയർ എമിറേറ്റ്സ്’ എന്ന കൂട്ടായ്മയുടെ ഭാഗമായാണ് ഇവർ ഒത്തുകൂടിയത്.
Read also:മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവ് അറിയിച്ച് നഗരസഭ
ഗൾഫ് മോഡൽ സ്കൂൾ, എച്ച്എച്ച് ഷേക്ക് റഷീദ് പാകിസ്താനി സ്കൂൾ ദുബായ്, റേഡിയന്റ് സ്കൂൾ ഷാർജ, അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ, അൽ റാഷിദിയ പ്രൈവറ്റ് സ്കൂൾ അജ്മാൻ, അൽ സലഫ് അൽ സലഹ് പ്രൈവറ്റ് സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് കിറ്റുകൾ നൽകുക.
“താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഇത് വലിയൊരു ഉപകാരമാണ്, പ്രത്യേകിച്ചും ഇത് വിദ്യാഭ്യാസം അടിസ്ഥാനമാക്കിയുള്ളതുകൊണ്ട്. വിദ്യാഭ്യാസത്തെ വിലമതിക്കാനും നന്നായി പഠിക്കാനും ഈ കിറ്റുകൾ സ്വീകരിക്കുന്ന കുട്ടികൾക്ക് ഒരു പ്രോത്സാഹനമായിരിക്കും”- ഈ സംരംഭത്തിൽ വോളന്റീർ ആയ ഫിലിപ്പിനോ പ്രവാസി ഐലിൻ പെരോലിനോ പറഞ്ഞു.
Post Your Comments