Latest NewsKerala

സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന ദിവസം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തൃശൂര്‍: പ്രളയക്കെടുതിയെ തുടർന്ന് നേരത്തെ അടച്ച സ്കൂളുകൾ ഓണാവധിക്കു ശേഷം ആഗസ്റ്റ് 29 ന് തന്നെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. നിലവിൽ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ വേണ്ടി ബദൽ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Also Read: ലോകത്തുള്ള എല്ലാ മലയാളികളും ഒന്നിച്ചു നിന്നാല്‍ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാം; പിണറായി വിജയൻ

പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഈ മാസം 31ന് മുൻപ് തന്നെ അവരവരുടെ സ്കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യണം. എത്രയും പെട്ടെന്ന് പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button