ജക്കാർത്ത: അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യദിനത്തിൽ തന്നെ പ്രതീക്ഷകളുയർത്തി ഇന്ത്യയുടെ താരങ്ങൾ. മലയാളി താരമായ മുഹമ്മദ് അനസും തമിഴ്നാട് താരം രാജീവ് അരോകിയയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച് പുരുഷ വിഭാഗം 400 മീറ്ററില്‍ സെമിയില്‍ കടന്നത്.
Also Read: ഏഷ്യൻ ഗെയിംസ് 2018 : വനിത സിംഗിള്‍സില്‍ സൈന ക്വാര്‍ട്ടറിൽ
46.63 സെക്കന്‍ഡുകള്‍ക്ക് ഒന്നാം ഹീറ്റ്സില്‍ ഒന്നാമനായാണ് മുഹമ്മദ് അനസ് സെമി യോഗ്യത നേടിയത്. 46.82 സെക്കന്‍ഡുകള്‍ക്ക് നാലാം ഹീറ്റ്സില്‍ രണ്ടാം സ്ഥാനക്കാരനായ് രാജീവ് അരോകിയയും യോഗ്യത നേടി. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് സെമി ഫൈനൽ മത്സരം.
Post Your Comments