ജക്കാർത്ത: ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‍വാൾ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരം ഫിറ്റ്റിയാനിയെ പരാജയപ്പെടുത്തിയാണ് സൈന ക്വാര്‍ട്ടറിൽ കടന്നത്.
Also Read: ഏഷ്യൻ ഗെയിംസ് 2018 : അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി സഖ്യം ക്വാര്‍ട്ടറില്‍
31 മിനിറ്റ് നേരം നീണ്ടു നിന്ന മത്സരത്തിൽ 21-6, 21-14 എന്ന സ്കോറിനാണ് സൈന ഫിറ്റ്റിയാനിയെ വീഴ്ത്തിയത്. ആരാധക പിന്തുണ കൂടുതലും പ്രാദേശിക താരത്തിനായിരുന്നു എങ്കിലും സൈനയുടെ വിജയത്തിലും അവർ ആഹ്‌ളാദം പ്രകടിപ്പിച്ചു.
Post Your Comments