ന്യൂഡല്‍ഹി: പ്രളയം കേരളത്തെ വിഴുങ്ങി തുടങ്ങിയപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാരും കേന്ദ്രസേനയും കര്‍മ്മ നിരതരായി പ്രവര്‍ത്തിച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം എങ്ങുമെത്താത്ത സാഹചര്യമാണ് ഉണ്ടായത്. ദിവസക്കൂലിക്കു ജോലി ചെയ്യുന്ന മത്സ്യ തൊഴിലാളികള്‍ ജോലിപോലും വേണ്ടെന്നു വച്ച് ബോട്ടുകളുമായി പ്രളയത്തിലേക്ക് ഇറങ്ങിയപ്പോള്‍ ലോകം തന്നെ ഇവര്‍ക്കു മുന്നില്‍ തലകുനിച്ചു.
മത്സ്യ തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ പുകഴ്ത്തി നേതാക്കളും മറ്റു രക്ഷാപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മഹാപ്രളയത്തില്‍നിന്ന് സ്വന്തം ജീവന്‍ പണയംവച്ച് ആയിരങ്ങളെ രക്ഷപ്പെടുത്തിയ ഇവര്‍ക്ക് ലോകമെങ്ങു നിന്നും നന്ദിയും അഭിനന്ദനവും എത്തിയിരുന്നു. മഴയും പ്രളയവും മാറിയെങ്കിലും ഇവരെ ലോകം മറന്നില്ല എന്ന സൂചനയാണ് ഇപ്പോഴും നമ്മുക്ക് കാണാന്‍ കഴിയുന്നത്.
ഇവരുടെ വീരഗാഥ ഇപ്പോള്‍ ലണ്ടനിലും എത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ കാനറി വാര്‍ഫിന്റെ ചുമരുകളിലാണ് ഇവരെ കുറിച്ചുള്ള വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. കാനറി വാര്‍ഫ് കെട്ടിടത്തിന്റെ ചുമരുകളില്‍ സ്ഥാപിച്ചിട്ടുള്ള റോയിട്ടേഴ്‌സിന്റെ ബോര്‍ഡിലാണ് വാര്‍ത്ത വന്നത്. ‘കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ യഥാര്‍ത്ഥ നായകന്മാര്‍ തദ്ദേശീയരായ മത്സ്യ തൊഴിലാളുകള്‍” എന്നായിരുന്നു ചുമരുകളില്‍ എല്‍ഇഡി വെളിച്ചത്തില്‍ മായാതെ തിളങ്ങി നിന്നിരുന്നത്.
ALSO READ:രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് യാത്രയയപ്പ് നല്‍കും : മുഖ്യമന്ത്രി
പ്രളയത്തില്‍ ഒരുപാട് ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ ബാക്കിയാക്കിയവരെ മരണമുഖത്ത് നിന്ന് ജീവത്തിലേക്ക് തിരിച്ചെത്തിച്ചത് കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളായിരുന്നു. കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇവര്‍ ആത്മ സമര്‍പ്പണത്തോടെ മുന്നില്‍നിന്നതുകൊണ്ടാണ് വന്‍ ദുരന്തത്തില്‍ നിന്ന് കേരളം കരകയറിയത്.
Post Your Comments