ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കമുള്ള ഉന്നതരുടെ സര്‍ക്കാര്‍ ചിലവിലുള്ള ഫസ്റ്റ് ക്ലാസ് വിമാനയാത്രയ്ക്ക് വിലക്ക്. പ്രധാനമന്ത്രിയായി ഇമ്രാന്ഖാന് അധികാരമേറ്റ ശേഷമുള്ള ആദ്യ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും സ്പീക്കര്‍ക്കും സെനറ്റ് ചെയര്‍മാനുമെല്ലാം നിയമം ബാധകമാണ്. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം വിദേശ യാത്രകള്‍ക്കും ആഭ്യന്തര യാത്രകള്‍ക്കും പ്രത്യേക വിമാനങ്ങള്‍ ഉപയോഗിക്കില്ലെന്നും ഇമ്രാന് ഖാന് തീരുമാനിച്ചു.
Also Read: വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നുവീണു; നിരവധി മരണം
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്നും തന്റെ സേവനത്തിനായി രണ്ട് വാഹനങ്ങളും രണ്ട് സഹായികളും മാത്രം മതിയെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസത്തിന് പകരം ആറ് ദിവസം ജോലി ചെയ്യണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിരുന്നെങ്കിലും ശക്തമായ എതിര്‍പ്പ് മൂലം നടന്നില്ല. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് 5100 കോടിരൂപയാണ് പോയവര്‍ഷം മാത്രം ചെലവഴിച്ചതെന്ന് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
Post Your Comments