India

കർണാടക മന്ത്രിയോട് കേന്ദ്രമന്ത്രി കയർത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ; മന്ത്രാലയത്തിന്റെ വിശദീകരണം ഇങ്ങനെ

കേന്ദ്രമന്ത്രി ആദ്യം കാണേണ്ടിയിരുന്നത് അധികൃതരെയാണെന്ന് ചൂണ്ടിക്കാട്ടി ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംസ്ഥാന മന്ത്രി രംഗത്തെത്തി

ന്യൂഡല്‍ഹി: കർണാടകയിൽ പ്രളയമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കര്‍ണാടക മന്ത്രി സാ രാ മഹേഷിനോടു കയര്‍ത്ത സംഭവത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം.

Read also: കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണോ ? കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നിര്‍മല സീതാരാമന്‍

പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണ കുറിപ്പിങ്ങനെ;

കുടക് ജില്ലാ ഭരണകൂടമാണ് ജനപ്രതിനിധികളുമായി കൂടിയാലോചിച്ച്‌ പ്രതിരോധമന്ത്രിയുടെ സന്ദര്‍ശന കാര്യങ്ങള്‍ തീരുമാനിച്ചത്. മന്ത്രിയുടെ സന്ദര്‍ശനത്തിന് രണ്ടു ദിവസം മുന്‍പുതന്നെ ഇക്കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുകയും അനുമതി വാങ്ങുകയും ചെയ്‌തിരുന്നു. പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച്‌ മുന്‍ സൈനികരുമായി ഒരു കൂടിക്കാഴ്ച കൂടി നടത്താൻ തീരുമാനിച്ചു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മുൻ സൈനികരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇതിനിടെ കേന്ദ്രമന്ത്രി ആദ്യം കാണേണ്ടിയിരുന്നത് അധികൃതരെയാണെന്ന് ചൂണ്ടിക്കാട്ടി ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംസ്ഥാന മന്ത്രി രംഗത്തെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഥമ പരിഗണന മുന്‍ സൈനികര്‍ക്കാണെന്നും ഈ കൂടിക്കാഴ്ചയ്ക്കുശേഷം അധികൃതരെ കാണാമെന്നും കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും അദ്ദേഹം അതിനനുവദിച്ചില്ല. തുടർന്ന് തര്‍ക്കം ഒഴിവാക്കുന്നതിനായി കേന്ദ്രമന്ത്രി മുന്‍ സൈനികരുമായുള്ള കൂടിക്കാഴ്ച നിർത്തിവെച്ച് അധികൃതരുമായി ചർച്ച നടത്താനെത്തി. പ്രതിരോധ മന്ത്രിക്കെതിരെ അനാവശ്യ പ്രസ്താവന നടത്തിയ സംസ്ഥാന മന്ത്രി മഹേഷിനെതിരെ രൂക്ഷ വിമര്‍ശനവും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button