KeralaInternational

ചായയില്‍ പഞ്ചസാരയിട്ടില്ല:ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

കെയ്റോ•ചായയില്‍ പഞ്ചസാരയിടാന്‍ മറന്നതിന് 35 കാരന്‍ ഭാര്യയെ കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ചായയില്‍ മതിയായ അളവില്‍ പഞ്ചസാരയിടാന്‍ മറന്നതിന് ഇയാള്‍ ഭാര്യയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.

READ ALSOപ്രളയത്തിനിടെ ഒൻപത് വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

അല്പം ചായ ഉണ്ടാക്കാന്‍ ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ പഞ്ചസാരയിടാന്‍ മറന്നതിന് ഇയാള്‍ യുവതിയെ അധിക്ഷേപിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ വഴക്കുണ്ടാകുകയും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button