KeralaLatest News

വെള്ളപ്പൊക്കത്തിനു ശേഷം ഭൂമി താഴുന്നു : ചില ഭാഗത്ത് വലിയതോതില്‍ ഉയരുന്നു

ഭീതി വിട്ടൊഴിയാതെ ജനങ്ങള്‍

തെക്കുംതറ : സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിലുണ്ടായ മഹാപ്രളയത്തിനു ശേഷം ഭൂമിയില്‍ വലിയതോതില്‍ പ്രകടമായ മാറ്റങ്ങള്‍ കാണുന്നു. ഇതോടെ ജനങ്ങളില്‍ ഭീതി വിട്ടൊഴിയുന്നില്ല. ഭൂമിയില്‍ ഒരു ഭാഗം താഴ്ന്നുപോവുകയും സമാന്തരമായി കുറച്ചുമാറി ഭൂമി പൊന്തുകയും ചെയ്യുന്ന പ്രതിഭാസമാണ് കഴിഞ്ഞദിവസം ഉണ്ടായത്. പിണങ്ങോട് പുഷ്പത്തൂര്‍ ശ്രീധരന്‍നായരുടെ വീട്ടിലേക്കുള്ള വഴിയും വീടിന്റെ മതിലുമാണ് രണ്ടാഴ്ചകൊണ്ട് 100 മീറ്റര്‍ ഭാഗം രണ്ട് മുതല്‍ ആറു മീറ്ററോളം താഴ്ന്നുപോയത്. സ്ഥലത്തിന്റെ മുകള്‍ ഭാഗം കുന്നും താഴ്ഭാഗം വയലുമാണ്. എന്നാല്‍, ഇതിന് സമാന്തരമായി രണ്ടു മീറ്റര്‍ വയലില്‍ ഒന്നര മീറ്ററോളം ഭൂമി ഉയര്‍ന്നുവരികയും ചെയ്തു. ഇവിടെയുണ്ടായിരുന്ന കുളത്തിന്റെ ഒരു ഭാഗവും ഉള്‍പ്പെടെയാണ് പൊന്തി നികന്നത്.

Read Also : മഹാപ്രളയത്തിനു ശേഷം കേരളത്തില്‍ വന്‍ഭൂചലന സാധ്യത : ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പഠന റിപ്പോര്‍ട്ട് ഇങ്ങനെ

വീടിനോട് ചേര്‍ന്ന ചുറ്റുമതിലിന് സമാന്തരമായാണ് ഈ പ്രതിഭാസം ഉണ്ടായത്. ഭൂമിക്ക് അടിയിലുള്ള ഉരുള്‍പൊട്ടലിന്റെ മറ്റൊരു രീതിയാണിതെന്ന് സ്ഥലം സന്ദര്‍ശിച്ച ജിയോളജിക്കല്‍ വിഭാഗം അഭിപ്രായപ്പെട്ടു. ഭൂമി ഇടിഞ്ഞുതാണ സ്ഥലത്തിന് സമീപത്തെ ചെറിയൊരു തോടും കഴിഞ്ഞാണ് ഉയര്‍ന്നുവന്നത്. സ്ഥലം നിരങ്ങിത്താഴ്ന്നതിനാല്‍ സമീപത്തെ മരങ്ങളും കമുകും വാഴകളും വീഴാറായിട്ടുണ്ട്. ഇവിടങ്ങളില്‍ പുതിയ നീര്‍ചാലുകളും രൂപപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button