KeralaLatest News

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരളത്തില്‍ മഹാപ്രളയം ഉണ്ടായതിന്റെ കാരണം കണ്ടെത്തിയത് ഇങ്ങനെ

ന്യൂഡല്‍ഹി : കേരളത്തിലെ മഹാപ്രളയത്തിനു കാരണമായത് കനത്ത മഴയെ തുടര്‍ന്നാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കണ്ടെത്തല്‍. കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചത് മെയ് അവസാനത്തിലാണ്. അന്ന് മുതല്‍ കേരളത്തില്‍ അതിശക്തമായ മഴയാണ് ലഭിയ്ക്കുന്നത്. ഇത് മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ ഒരു മുന്നൊരുക്കവും നടത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. താന്‍ ദുരന്തത്തെ രാഷ്ട്രീയവത്ക്കരിയ്ക്കാനുള്ള ശ്രമമല്ല നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെയ് അവസാനത്തോടെ ആരംഭിച്ച മഴ ആഗസ്റ്റ് അവസാനം വരെയായി മൂന്ന് ഘട്ടങ്ങളിലായാണ് കേരളത്തില്‍ കിട്ടിയത്. ഇത് വേണ്ടപോലെ ഉപയോഗിച്ചാല്‍ കേരളത്തിന് വലിയ ദുരന്തം ഒഴിവാക്കാനാകുമായിരുന്നു.

Read Also : ഡാം തുറക്കേണ്ടെന്ന നിലപാടുമായി കെഎസ്ഇബി

ചെറുതും വലുതുമായ 33 ഡാമുകളുടെ ഷട്ടറുകള്‍ വിവിധ ഘട്ടങ്ങളിലായി തുറന്നിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയുമായിരുന്നു. എന്നാല്‍ ആഗസ്റ്റ് പകുതിയോടെ ഇടുക്കി ഡാം ഉള്‍പ്പെടെ എല്ലാ ഡാമുകളും തുറക്കുകയായിരുന്നു. 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കിയിലെ എല്ലാ ഷട്ടറുകളും തുറന്നത്. ഇതോടെ എല്ലാ നദികളും കരകവിഞ്ഞൊഴുകി.

ഡാമിലെത്തുന്ന വെള്ളം മുഴുവന്‍ പിടിച്ചുവെച്ച് ഡാമിന്റെ സംഭരണ ശേഷി വരെ നിറഞ്ഞു കവിഞ്ഞതോടെ ഡാം തുറക്കുകയായിരുന്നു. ഇത് വലിയനാശനഷ്ടങ്ങള്‍ക്കിടയാക്കി. ഇതിന്റെ അപകടം നേരത്തെ മുന്‍കൂട്ടി കണ്ട് വൈദ്യുതി മന്ത്രി എം.എം.മണി മുഖ്യമന്ത്രിയെ അറിയിക്കണമായിരുന്നു. ഇത് വലിയ വീഴ്ചയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button