Latest NewsIndia

എയര്‍ ഇന്ത്യക്കെതിരെ ആരോപണവുമായി ഇറ്റാലിയന്‍ ഡി.ജെ

ഓഗസ്റ്റ് 19ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വെച്ച് എയര്‍ ഇന്ത്യയിലെ താല്‍ക്കാലിക ജീവനക്കാരി തന്നെ കൈയേറ്റം ചെയ്യാൻ ശ്രെമിച്ചു എന്നാണ് ഓലി പറയുന്നത്

ഹൈദരാബാദ് : എയര്‍ ഇന്ത്യയിലെ ജീവനക്കാരിക്കെതിരെ ആരോപണവുമായി ഇറ്റാലിയന്‍ ഡി.ജെ ഓലി എസ്സി. ഓഗസ്റ്റ് 19ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വെച്ച് എയര്‍ ഇന്ത്യയിലെ താല്‍ക്കാലിക ജീവനക്കാരി തന്നെ കൈയേറ്റം ചെയ്യാൻ ശ്രെമിച്ചു എന്നാണ് ഓലി പറയുന്നത്. ഇത് സംബന്ധിച്ച വീഡിയോ ഓലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: ദുരിതബാധിതർക്കൊപ്പം ഓണം ആഘോഷിച്ച് ഗായിക കെ.എസ് ചിത്ര

എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു ഓലി. ഫ്‌ളൈറ്റ് 9 മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് ഇവര്‍ എയര്‍ ഇന്ത്യ കൗണ്ടറില്‍ ചെന്ന് അന്വേഷിച്ചു. അന്നേരം ഹെല്‍പ് ഡെസ്‌കിലുണ്ടായിരുന്ന ജീവനക്കാരി വളരെ മോശമായി പെരുമാറുകയും അടിക്കുകയും ചെയ്തു എന്ന് വീഡിയോയില്‍ ഓലി പറയുന്നു.

Also Read: അത്യാധുനിക സൗകര്യങ്ങളോടെ വിജയ് മല്യയ്ക്കായി ആർതർ റോഡ് ജയിൽ ഒരുങ്ങി

എന്നാൽ ഓലിയുടെ പരാതി വ്യാജമാണെന്നും കൗണ്ടറില്‍ ഉണ്ടായിരുന്നത് എയര്‍ ഇന്ത്യയുടെ സ്റ്റാഫ് അല്ലെന്നും അവര്‍ ഓലിയെ അടിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ പ്രതികരിച്ചു. ഐ പി സി സെക്ഷൻ 323ഉം 506ഉം പ്രകാരം കേസ് ചാർജ് ചെയ്തിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് എയർപോർട്ട് പോലീസ് ഉദ്യോഗസ്ഥൻ എം മഹേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button